തൃശൂരിൽ ഗുണ്ടാ റെയ്ഡ്

Share

തൃശുർ:തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്‌ഡ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തൃശൂരില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് വ്യാപക റെയ്‌ഡ് ആരംഭിച്ചത്.

തൃശൂരിലെ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ കഴിയുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് റെയ്‌ഡ് നടക്കുന്നത്. ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന.ക്രിമിനലുകള്‍ താമസിക്കുന്ന മേഖലകളിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് റെയ്‌ഡ്. തുടര്‍ ദിവസങ്ങളിലും മൂന്ന് ജില്ലകളിലും വ്യാപക പരിശോധന തുടരുമെന്നാണ് ഡിഐജി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *