തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു

Share

കണ്ണൂര്‍: പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരമായ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു.

പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരണപ്പെട്ടത്.

പ്രണയം വിവാഹത്തില്‍ കലാശിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന സൂചനകളെങ്കിലും യുവതിയെ ബലമായി തീകൊളുത്തിയതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകിട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും.

19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്ബ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. തുടർന്ന്  ശിവപ്രസാദ് കൊണ്ടുവന്ന ഈ കാറിലാണ് വാടക വീട്ടിലെത്തിയതും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം.

ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച്‌ ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *