താനൂർ എം.എൽ.എയ്ക്കെതിരെ വി.ടി ബലറാമിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Share

മലപ്പുറം:താനൂർ എം.എൽ.എ വി.അബ്ദുറഹ്മാന്‍റെ വംശീയാധിക്ഷേപത്തിനെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. ആദിവാസികൾക്കിടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ടെന്നാണ് തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയെ ലക്ഷ്യമിട്ട് അബ്ദുറഹ്മാന്‍ പറഞ്ഞത്. മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് ഇരു എംഎല്‍എമാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍‌ശം.

വയനാടിന്‍റെ ജനപ്രതിനിധിയായത് കൊണ്ട് രാഹുൽ ഗാന്ധിയെ “ഊരുമൂപ്പൻ” എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബർ പോരാളികളുടെ അതേ മനോഭാവമാണ് വി.അബ്ദുറഹ്മാന്‍റേതെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു. പൊളിറ്റിക്കൽ കറക്ട്നസ് ക്ലാസെടുക്കാറുള്ള സി.പി.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല.

സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പൻ എന്നതൊക്കെ ഇന്നും അധിക്ഷേപകരമായിരിക്കാം. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവർ നടന്നോട്ടെ. എന്നാൽ ചിന്തിക്കുന്ന കേരളത്തിന് അത്തരം ഐഡന്‍റിറ്റികളോട് പൂർണമായി ഐക്യപ്പെടാൻ കഴിയുന്നുണ്ട് എന്നത് തന്നെയാണ് പ്രതീക്ഷയെന്ന് ബല്‍റാം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *