താനൂര്‍ തീരദേശ ഹൈവേ പ്രവൃത്തി പുരോഗതി മന്ത്രി വിലയിരുത്തി

Share

താനൂര്‍ മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള തീരദേശ പാതയുടെ പ്രവൃത്തി പുരോഗതി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. മുഹ്‌യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള മേഖലയില്‍ 29.9 കോടി രൂപ വിനിയോഗിച്ചാണ് തീരദേശ ഹൈവേ പ്രവൃത്തി നടത്തുന്നത്. പാലത്തില്‍ നിന്ന് താഴേക്കുള്ള റോഡ് പരമാവധി വീതി കൂട്ടി നിര്‍മിക്കാനും ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കെട്ടുങ്ങല്‍ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായാല്‍ തീരദേശ ഹൈവേയുടെ താനൂര്‍ മേഖലയിലെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തും. കെട്ടുങ്ങല്‍ അഴിമുഖത്തെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് തീരദേശ ഹൈവെ പ്രവൃത്തിയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കിഫ്ബി ഉദ്യോഗസ്ഥരും കരാറുകാരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.