തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ്: ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റൈനില്‍

Share

തലസ്ഥാനത്ത് സമരം നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. സമരത്തില്‍ ഉണ്ടായിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും ഇതോടെ നിരീക്ഷണത്തിലാണ്. ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു.

കന്റോണ്‍മെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറയറ്റിന് മുമ്പില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. സുനീഷ് ബാബുവിന് കൂടാതെ 20 പോലീസുകാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴുപേര്‍ക്കും രോഗം കണ്ടെത്തി. തുമ്പ പോലീസ് സ്‌റ്റേഷനിലെ 11 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി.

Leave a Reply

Your email address will not be published. Required fields are marked *