Share
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർത്തിവച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.ഓഡിറ്റ് നിർത്തിവയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആണെന്ന് ഹർജിയിൽ രമേശ് ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാൽ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവർ ഉൾപ്പെട്ട അഴിമതി പുറത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു.