തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളിലായി നടത്തും

Share

തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളായി നടത്തുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 

ഒന്നാം ഘട്ടം ഡിസംബർ 8 (ചൊവ്വ)– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി,  എന്നിവടങ്ങളിലാണ് വോട്ടെടുപ്പ്.രണ്ടാം ഘട്ടം– ഡിസംബർ 10(വ്യാഴം)– കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്. എന്നിവടങ്ങളിലുംമൂന്നാം ഘട്ടം– ഡിസംബർ 14(തിങ്കൾ)– മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലും നടക്കും.

ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.2,71,20,821 വോട്ടർമാർ. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.  ഡിസംബർ 31നകം പുതിയ ഭരണസമിതികൾ വരും. ആകെ 34,744 പോളിങ് സ്റ്റേഷനുകൾ. 29,321 എണ്ണം പഞ്ചായത്തിലും 3422 മുൻസിപ്പാലിറ്റിയിലും 2001 കോർപ്പറേഷനിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *