Share
കൊച്ചി:രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാൻ ആശുപത്രിക്കകത്ത് രാജ്യത്തെ ആദ്യ ജയിൽ വാർഡ് നിർമിക്കാനൊരുങ്ങി കേരളം. ആരോഗ്യവകുപ്പിന് കീഴിലെ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലാണ് നൂറ് കിടക്കയുള്ള വാർഡ് നിർമിക്കുന്നത്.
വിശദ ശുപാർശ ജയിൽ മേധാവി ഋഷിരാജ് സിങ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. ആരോഗ്യവകുപ്പിനും കത്ത് നൽകി. അനുമതികിട്ടിയാൽ സംസ്ഥാനത്തെ എല്ലാ ജയിലിൽനിന്നുമുള്ള രോഗികളായ തടവുകാർക്ക് പ്രയോജനപ്പെടും.
ലെപ്രസി സാനിട്ടോറിയത്തിലെ 50 സെന്റിൽ 1990വരെ കുഷ്ഠരോഗികളായ തടവുകാർക്കായി വാർഡുണ്ടായിരുന്നു. നിലവിൽ ഉപയോഗ്യശൂന്യമായ ഈ സ്ഥലമുൾപ്പെടെ രണ്ടേക്കറാണ് ജയിൽവകുപ്പ് ആവശ്യപ്പെട്ടത്. സാനിട്ടോറിയത്തിന്റെ 120 ഏക്കറിൽ 40 ഏക്കർ യുഡിഎഫ് സർക്കാർ ഇന്തോ തിബറ്റൻ ബോർഡർ പൊലീസിന് വിട്ടുനൽകിയിരുന്നു.