ഡിസംബർ മൂന്നിന് എൽ.ഡി.എഫ് വികസന വിളംബരം നടത്തും

Share

തൃശൂർ: സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ. ജനങ്ങളിലെത്തിക്കാനായി ഡിസംബര്‍ മാസം 3-ാം തീയതി വികസന വിളംബരം എന്ന പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു..

ഡിസംബര്‍ 5 ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡിലും എല്‍ഡിഎഫിന്റെ വെബ് റാലി  സംഘടിപ്പിക്കും. 50 ലക്ഷം ആളുകള്‍ ഒരേ സമയത്ത് വെബ് റാലിയില്‍ പങ്കെടുക്കും.  
 വ്യത്യസ്തങ്ങളായ ഓണ്‍ലൈന്‍ സംവിധാനം ലൈവ്  ടെലികാസ്റ്റ് എന്നിവ സംയോജിപ്പിച്ച് മുഖ്യമന്ത്രി ജനങ്ങളോട് കാലിക രാഷ്ട്രീയ നിലപാടും വികസനവും ഭാവികേരളം സംബന്ധിച്ച എല്‍ഡിഎഫിന്റെ പൊതു കാഴ്ചപ്പാടും വിശദീകരിക്കുമെന്നും വിജയരാഘവന്‍  വ്യക്തമാക്കി യുഡിഎഫിന്റെ അവസരവാദത്തിനും തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനും വര്‍ഗീയവല്‍ക്കരണത്തിന്റെ പ്രതിലോമതക്കുമെതിരായി അഭിപ്രായ നിര്‍മിതിയിലേക്ക് കാര്യങ്ങളെ നയിക്കുന്ന  വിപുലമായ ആശയ സംവാദത്തിന്റെ കൂടി ഇടമാക്കുക എന്ന കാര്യപരിപാടി എല്‍ഡിഎഫും സിപിഐഎമ്മും ആസൂത്രണം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *