ഞാൻ ഒരു കോൺഗ്രസുകാരനാണ്, കോൺഗ്രസുകാരനായി തുടരും: കപിൽ സിബൽ

Share

സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പ്രകടനത്തെക്കുറിച്ചും കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ.

“ബിഹാറിൽ മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല. കോൺഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങൾക്കറിയാം. എല്ലാ ഉത്തരങ്ങളും കോൺഗ്രസ് പാർട്ടിക്ക് തന്നെ അറിയാം. എന്നാൽ ആ ഉത്തരങ്ങൾ തിരിച്ചറിയാൻ അവർ തയ്യാറല്ല. അവർ ആ ഉത്തരങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, ഗ്രാഫ് താഴേക്ക് പോവുക തന്നെ ചെയ്യും, ” സിബൽ പറഞ്ഞു.

“നേതൃത്വവുമായി ഒരു സംഭാഷണവും നടന്നിട്ടില്ലാത്തതിനാലും എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാലും അവ പരസ്യമായി പ്രകടിപ്പിക്കാൻ ഞാൻ നിർബന്ധിതനാണ്. ഞാൻ ഒരു കോൺഗ്രസുകാരനാണ്, ഒരു കോൺഗ്രസുകാരനായി തുടരും, രാഷ്ട്രം നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളെയും അട്ടിമറിച്ച ഒരു ഘടനയ്ക്ക് ബദൽ കോൺഗ്രസ് നൽകണമെന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും.” ബദൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *