ജ്വല്ലറി തട്ടിപ്പ് കേസ് : കമറുദ്ദീനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചു

Share

കാസർകോട്:ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പിലെ മുഖ്യ പ്രതിയും മുസ്ലിംലീഗ്‌ നേതാവുമായ എം സി ഖമറുദ്ദീൻ എംഎൽഎയ്‌ക്കും എംഡി ടി കെ പൂക്കോയതങ്ങൾക്കുമെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച്‌ പ്രത്യേക അന്വേഷകസംഘം.

നിക്ഷേപം നൽകി വഞ്ചിതരായ മൂന്നുപേർകൂടി വെള്ളിയാഴ്ച ചന്തേര പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകി. പയ്യന്നൂർ, കാസർകോട്‌, തൃശൂർ വടക്കേക്കാട് സ്റ്റേഷനുകളിലും കേസുണ്ട്‌. ആകെ 113.  ജ്വല്ലറിയുടെ പേരിൽ 749 പേരിൽനിന്ന്‌ 150 കോടിയിലേറെ തട്ടിയതായാണ്‌ ആരോപണം.  

അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന്‌ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം  പൂക്കോയതങ്ങളെയും ലീഗ്‌ നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മാഹിൻഹാജിയെയും ചോദ്യംചെയ്‌തിരുന്നു. ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ ഷോറൂമുകളും ഖമറുദ്ദീന്റെയും പൂക്കോയതങ്ങളുടെയും വീടുകളും റെയ്ഡുചെയ്ത്‌ രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തു. അനധികൃത സ്വത്തിടപാടുകളും വ്യാജരേഖ നൽകി നിക്ഷേപം വാങ്ങിയതും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *