ജോസ് പക്ഷത്തെ എം.എൽ.എമാർ കൂറുമാറിയേക്കും

Share

കോട്ടയം:ജോസ് കെ മാണി  പക്ഷത്തിന് തിരിച്ചടിയായി കൊണ്ട് എം.എൽ.എമാർ ജോസ് കെ. മാണിയെ കൈവിട്ടേക്കും. എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് ഇടതു മുന്നണി ബന്ധത്തിൽ എതിർപ്പുമായി രംഗത്തെത്തിയത്. ഇടുക്കിയിലും വാഴൂരും വീണ്ടും ജയിക്കണമെങ്കിൽ ഇടതു മുന്നണി ബന്ധം ഗുണം ചെയ്യില്ല എന്നാണ് ഇവർ കരുതുന്നത്.

എം.എൽ.എമാരുടെ മനംമാറ്റം ജോസ് കെ. മാണിയെ വെട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ യാതൊരു കൂടിയാലോചനകളും ഇല്ലാതെ ഏകപക്ഷീയമായി സി.പി.എമ്മുമായി ധാരണയുണ്ടാക്കിയ ജോസ് കെ. മാണിയുടെ രാഷ്ട്രീയ നീക്കമാണ് ഇരു നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളും, ഭരണ മുന്നണി നേതാക്കളും മക്കളും സി.ബി.ഐയുടെയും എന്‍.ഐ.എയുടെയും അന്വേഷണ പരിധിയില്‍ വന്നതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രതിഛായക്ക് വലിയ കളങ്കമാണ് ഏറ്റിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിമായുള്ള ചങ്ങാത്തത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്.

കേരള കോണ്‍ഗ്രസിന്  സ്വാധീനമുള്ള മേഖലകളില്‍ പോലും യു.ഡി.എഫില്‍ ലഭിച്ചിരുന്ന പരിഗണന ഇടതുമുന്നണി നേതൃത്വം നല്‍കുന്നില്ലെന്ന പരിഭവം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഈ മാസം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അപ്രതീക്ഷിതമായി പാര്‍ട്ടി എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടാവസ്ഥയിലാകുന്ന സ്ഥിതിയിലാവും കാര്യങ്ങള്‍….

Leave a Reply

Your email address will not be published. Required fields are marked *