ജെഫ്രി വേണോ അതോ ഫീനിക്സ് വേണോ? പേരുമാറ്റാനൊരുങ്ങി ആസ്ബെസ്റ്റോസ്.. കഥയിങ്ങനെ! | Asbestos in Canada Is Ready To Adopt A new Name for Town

Share

[ad_1]

കാനഡയിലെ ആസ്ബസ്റ്റോസ്

കാനഡയിലെ ആസ്ബസ്റ്റോസ്

കാനഡയിലെ ക്യുബെകിലെ സാധാരണ പ‌ട്ടണമാണെങ്കിലും അല്പം ചില വില്ലത്തരങ്ങളുള്ള ഇ‌ടമാണ് ആസ്ബസ്റ്റോസ്. ആസ്ബെസ്റ്റോസ് പോലെയുള്ള വിഷമയമായ ധാതുക്കള്‍ ഖനനം ചെയ്ത് എടുക്കുന്നയി‌ടമായി നേരത്തെ തന്നെ ഈ പ്രദേശം കുപ്രസിദ്ധി ആര്‍ജ്ജിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഈ ഖനനം നീണ്ടുനിന്നുവെങ്കിലും ഇപ്പോള്‍ അതെല്ലാം പഴങ്കഥയായിരിക്കുകയാണ്.

നല്ല നടപ്പിലേക്ക്!

നല്ല നടപ്പിലേക്ക്!

പഴയതില്‍ നിന്നൊക്കെ മാറി ഇപ്പോള്‍ ഒരു നല്ല പ‌ട്ടണമായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് ആസ്ബസ്റ്റോസ്. അതിന്‍റെ പടിയായാണ് കഴിഞ്ഞ കാലത്ത ഓര്‍മ്മിപ്പിക്കുന്ന പേരു മാറ്റുന്നത്. ഇവിടുത്ത ഖനനങ്ങളും മറ്റും ഇപ്പോള്‍ നടക്കുന്നില്ല.

ക്യാൻ‌സറിന് കാരണമാകുന്ന പദാർത്ഥത്തിന്റെ പേര് ഫ്രഞ്ച് ഭാഷയിൽ അമിയാൻ‌റെ എന്നാണ്. നഗരത്തില്‍ ഭൂരിഭാഗവും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ്. ആസ്ബെസ്റ്റോസ് എന്ന പേരു കാരണം കുറേ നിക്ഷേപകര്‍ പിന്മാറിയതായി കഴിഞ്ഞ വര്‍ഷം ആസ്ബെസ്റ്റോസ് മേയര്‍ മേയര്‍ ഹ്യൂഗസ് ഗ്രിമാര്‍ഡ് നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പേരുമാറ്റം നഗരത്തിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെ‌ടുന്നത്.

PC:Wikipedia

അവസാന റൗണ്ടില്‍ നാല് പേരുകള്‍

അവസാന റൗണ്ടില്‍ നാല് പേരുകള്‍

നഗത്തിന്റെ പേരുമാറ്റാമുള്ള തീരുമാനത്തിന് നിറഞ്ഞ പിന്തുണയായിരുന്നു ലഭിച്ചത് . ആയിരക്കണക്കിന് പേരുകള്‍ നിര്‍ദ്ദേശങ്ങളായി വന്നെത്തി. അതില്‍ അവസാന റൗണ്ടിലേക്ക് നാല് പേരുകളാണ് തിര‍ഞ്ഞെ‌‌ടുത്തത്. അപ്പാലോണ്‍, ഫീനിക്‌സ്, ട്രോയിസ് ലാക്‌സ്, ജെഫ്രി എന്നിവയാണവ. എന്നാല്‍ പേരുമാറ്റുന്നതിനോട് ഇവിടുത്തെ പഴയകാല താമസക്കാരില്‍ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഉപജീവനമായിരുന്ന കമ്പനിയുടെ പേരായാണ് ഇവര്‍ ആസ്ബസ്റ്റോസിനെ കാണുന്നത്.

ജെഫ്രി വേണ്ടേ വേണ്ട

ജെഫ്രി വേണ്ടേ വേണ്ട

ഫീനിക്സി പക്ഷി നമുക്കൊക്കെ അറിയാവുന്ന ഫീനിക്സ് പക്ഷി തന്നെയാണ്. ചാരത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന, അതുതന്നെ.

അപ്പാലോണ്‍ എന്നാല്‍ വടക്കേ അമേരിക്കയിലെ പ്രത്യേക തരം കടലാമകളാണ്. ട്രോയിക്‌സ് ലാക്‌സ് പ്രാദേശികമായ ഒരു പേരാണ്. മൂന്നു തടാകങ്ങള്‍ എന്നാണിതിനു അര്‍ത്ഥം. ഒരു കാലത്ത് നഗരത്തിലെ ഏറ്റവും വലിയ ഖനി കമ്പനിയുടെ പേരായിരുന്നു ജെഫ്രി. 1880 കളില്‍ ഡബ്ലു. എച്ച് ഡെഫ്രി എന്നയാളാണ് ഈ കമ്പനി സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്കിയതെന്ന് പ്രാദേശിക വെബ് സൈറ്റുകള്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നു. 2011 ല്‍ ഈ കമ്പനി അടച്ചു. മറ്റെന്തു പേരായാലും ജെഫ്രി വേണ്ടെ വേണ്ട എന്നാണ് മറ്റൊരു അഭിപ്രായം. ആസ്ബെസ്റ്റോസ് മൈനിന്‍റെ മേധാവികളായ ജെഫ്രിയുടെ പേര് ഇവ തമ്മിലുള്ള ബന്ധത്തെ കാണുക്കുന്നുവെന്നാണ് മറ്റൊന്ന്. ഇംഗ്ലീഷ് പേരാണിതെന്നും എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

PC: Wikipedia

വോട്ടെടുപ്പ്

വോട്ടെടുപ്പ്

വോ‌ട്ടെ‌‌ടുപ്പില‌ൂ‌ടെയാണ് ആസ്ബെസ്റ്റോസിന്‍റെ പുതിയ പേര് തിരഞ്ഞെടുക്കുന്നത്. 14 വയസ്സിനും അതിനു മുകളിലുള്ളവര്‍ക്കും വോ‌ട്ടെ‌ടുപ്പില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 14-നും 18 നും ഇടയിലാണ് വോട്ടെ‌‌ടുപ്പ് നടക്കുക.

cover 1600327093ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍

3 16003188031444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

alaska7 2 1600232166ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

2 1600146976അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍…പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

[ad_2]

Leave a Reply

Your email address will not be published. Required fields are marked *