ജസീന്തയെ അനുമോദിച്ച് മന്ത്രി കെ.കെ.ശൈലജ, ട്വിറ്റർ പേജിലാണ് അനുമോദനമറിയിച്ചത്

Share

കണ്ണൂർ:ന്യൂസീലൻഡ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സഹയാത്രിക ജസിൻഡ ആര്‍ഡേണിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ട്വീറ്ററിലൂടെയായിരുന്നു ആരോഗ്യമന്ത്രിയുടെ അഭിനന്ദനം.

നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. കോവിഡിനെ നിങ്ങള്‍ ഫലപ്രദമായി നേരിട്ടതില്‍ സന്തോഷമുണ്ട്. വനിതാ നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതിന് നന്ദി.  ജസിൻഡയെ ടാഗ്  ചെയ്‌തുകൊണ്ട് കെ കെ ശൈലജ കുറിച്ചു.
ശനിയാഴ്‌ച നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ജസിൻഡ നയിക്കുന്ന മധ്യ ഇടത്‌ പാർടിയായ ലേബറിന്‌ 49 ശതമാനം വോട്ട്‌ ലഭിച്ചു.

യാഥാസ്ഥിതിക പ്രതിപക്ഷ കക്ഷിയായ നാഷണൽ പർടിക്ക്‌ 27 ശതമാനം പിന്തുണ മാത്രമാണുള്ളത്‌. അരനൂറ്റണ്ടിനിടെ ന്യൂസിലൻഡിൽ ആദ്യമായിട്ടാകും പൂർണമായും ഇടതുപക്ഷംമാത്രമുള്ള സർക്കാർ അധികാരത്തിൽ വരുന്നത്‌.

വോട്ടർമാർ പാർടിക്കും സ്ഥാനാർഥിക്കും വോട്ട്‌ ചെയ്യേണ്ട മിശ്ര ആനുപാതിക വോട്ടിങ്‌ സമ്പ്രദായമുള്ള ന്യൂസിലൻഡിൽ 2017ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാഷണൽ പാർടിയാണ്‌ ഒന്നാമതെത്തിയത്‌.എന്നാൽ, ഗ്രീൻ പാർടിയുടെയും വലതുപക്ഷ ന്യൂസിലൻഡ്‌ ഫസ്റ്റ്‌ പാർടിയുടെയും പിന്തുണയോടെയാണ്‌ ജസിൻഡ പ്രധാനമന്ത്രിയായത്‌. ഉപ പ്രധാനമന്ത്രിയായ വിൻസ്റ്റൺ പീറ്റേഴ്‌സിനും അദ്ദേഹത്തിന്റെ ന്യൂസിലൻഡ്‌ ഫസ്റ്റ്‌ പാർടിക്കും ഇത്തവണ സീറ്റില്ല. അഞ്ച്‌ ശതമാനമെങ്കിലും വോട്ട്‌ വേണ്ടിടത്ത്‌ അവർക്ക്‌ 2.6 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. സ്വതന്ത്ര മുതലാളിത്തവാദികളായ ആക്ട്‌ പാർടിക്ക്‌ എട്ടും ഗ്രീൻ പാർടിക്ക്‌ 7.6ഉം ശതമാനം വോട്ട്‌ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *