ജന്മഭൂമി കൂട്ട സ്ഥലം മാറ്റം റദ്ദാക്കി

Share

കോട്ടയം:കെ പി യോഹന്നാനുമായുള്ള പണമിടപാടിൽ പെട്ട് പുകയുന്ന ആർ എസ് എസ് മുഖ പത്രം ജന്മഭൂമിയുടെ നേതൃത്വം അവിടെ നടപ്പാക്കിയ കൂട്ട സ്ഥലം മാറ്റം റദ്ദാക്കി. ഡിസംബർ 17 ന് ഒപ്പിട്ട സ്ഥലം മാറ്റ ഉത്തരവിലെ ഓഫിസ് ജീവനക്കാരുടെ മാറ്റമാണ് റദ്ദാക്കിയിരിക്കുന്നത്.

എഡിറ്റോറിയൽ മാറ്റങ്ങൾ റദ്ദാക്കിയിട്ടില്ല.മാർച്ച് ഒന്നിന് നിലവിൽ വരത്തക്ക വിധമായിരുന്നു  മാറ്റങ്ങൾ.എഡിറ്റോറിയലിലെ ചില മാറ്റങ്ങൾ ജനുവരിയിൽ നിലവിൽ വരേണ്ടതായിരുന്നു.

ഒരു മുഖ്യൻ പകയോടെ നടപ്പാക്കിയ മാറ്റങ്ങളെപ്പറ്റി സർക്കാർ ഡെയ്‌ലി ഡിസംബർ 28 ന് റിപ്പോർട്ട് ചെയ്തിരുന്നു.

കണ്ണൂർ ബ്യുറോയിൽ നിന്ന് യു പി സന്തോഷിനെ കൊച്ചിക്ക് മാറ്റിയിരുന്നു.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കണ്ണൂർക്കാരനായ അദ്ദേഹം കൊച്ചിയിലെത്തി അവധി എടുത്തു പോവുകയായിരുന്നു.അദ്ദേഹത്തിൻറെ മാറ്റം റദ്ദാക്കിയിട്ടില്ല.

ജനറൽ മാനേജരുടെ ഗ്രൂപ്പിൽ പെട്ടവരെ സഹായിച്ചും മറ്റുള്ളവരെ ഉപദ്രവിച്ചുമാണ് മാറ്റമെന്ന് ആരോപണമുണ്ട്.കണ്ണൂരിലും കോഴിക്കോടും വീടുള്ളവരെ കൊച്ചിക്കും തൃശൂർക്കും ഒക്കെ മാറ്റിയിരുന്നു.പ്രസവാവധി കഴിഞ്ഞു വന്ന ജീവനക്കാരിയെ കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് മാറ്റിയിരുന്നു.

സംഘടനാ നേതൃത്വത്തിന്‌ മുന്നിൽ നല്ല പിള്ള ചമയാനാണ് മാറ്റങ്ങൾ റദ്ദാക്കിയത് എന്ന് ജീവനക്കാർ പറയുന്നു.ആർ എസ് എസ് ദേശീയ പ്രതിനിധി യോഗം മാർച്ച് 19 ന് ബംഗളൂരുവിൽ നടക്കുന്നുണ്ട്.അതിന് മുൻപേ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടാകും.ഇത് കണക്കിലെടുത്താണ്,ജന്മഭൂമി മുഖ്യൻ പത്രത്തിലെ മാറ്റങ്ങൾ റദ്ദാക്കിയതെന്ന് കരുതുന്നു.കോട്ടയം സ്വദേശിയായ സംഘടനാ മുഖ്യൻ കോട്ടയത്ത് നിന്നുള്ളവരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു. അങ്ങനെയാണ്,കോട്ടയം സ്വദേശി പത്ര നേതൃത്വത്തിൽ സംരക്ഷിക്കപ്പെട്ടത്.

വിവാദം പുറത്തായി ഒരു മാസം ഓഫിസിൽ വരാതിരുന്ന മുഖ്യൻ,കഴിഞ്ഞ ദിവസം കോട്ടയത്ത് യോഗം വിളിച്ച് എല്ലാവരും സമയ നിഷ്ഠ പാലിക്കണമെന്ന് ആഹ്വാനം ചെയ്‌തു.

സബ് എഡിറ്ററായിരുന്ന ഒരാളെ പിടിച്ച് ആർ എസ് എസ് നേതൃത്വം ജനറൽ മാനേജർ ആക്കുകയായിരുന്നു.അദ്ദേഹമാണ്,യോഹന്നാനും ബിലീവേഴ്‌സ് ചർച്ചുമായുള്ള ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത്.ആർ എസ് എസിൻറെ പ്രഖ്യാപിത നയങ്ങൾക്കെതിരെ ജന്മഭൂമി നേതൃത്വം പ്രവർത്തിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മത പരിവർത്തനത്തിനായി നില കൊള്ളുന്നതാണ്,ബിലീവേഴ്‌സ്  ചർച്ചും അതിൻറെ സ്ഥാപകൻ യോഹന്നാനും.

മതപരിവർത്തനത്തിന് എതിരാണ്,ആർ എസ് എസ്.മാപ്പിള ലഹളയ്ക്ക് പിന്നാലെ 1926 ൽ ആർ എസ് എസ് രൂപം കൊണ്ടത് തന്നെ,മലബാറിൽ 1921 ൽ നടന്ന ഹിന്ദുക്കളുടെ നിർബന്ധിത മതം മാറ്റത്തിൻറെ കൂടി പശ്ചാത്തലത്തിലാണ്.

എന്നാൽ,മൈക്രോ ഫിനാൻസ് ഇടപാടിൽ കുടിശ്ശിക വരുത്തുന്ന ദളിതരെ നിർബന്ധിച്ചു മതം മാറ്റം നടത്തുന്ന പ്രസ്ഥാനമാണ്, ബിലീവേഴ്‌സ് ചർച്ച്.യോഹന്നാൻറെ പരസ്യങ്ങൾ സ്വീകരിക്കുക മാത്രമല്ല,ജന്മഭൂമി നടത്തിയ സ്റ്റേജ് ഷോകൾ യോഹന്നാൻ സ്പോൺസർ ചെയ്തിട്ടുമുണ്ട്.അഞ്ച് വര്‍ഷത്തിനിടെ യോഹന്നാന്, സഭയുടെ പേരില്‍  6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.

ചർച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയിൽ നിന്നു രണ്ട് കോടി രൂപ കണ്ടെത്തിയിരുന്നു.റെയ്‌ഡിന് മുൻപ് കിട്ടിയ മുന്നറിയിപ്പുകൾ ജന്മഭൂമി നേതൃത്വം കണക്കിലെടുത്തില്ലെന്ന് പറയപ്പെടുന്നു.

പത്രത്തിൻറെ കോട്ടയം ഷോയിൽ ബിലീവേഴ്‌സ് ചർച്ചിലെ വൈദികന് ആദര സൂചകമായി ഉപഹാരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *