ജനങ്ങളുടെ ആവശ്യപ്രകാരം പടുത്തുയര്‍ത്തിയത്, മാര്‍സ്ലീവ മെഡിസിറ്റിയെക്കുറിച്ച് ഫാ.എബ്രഹാം കൊല്ലിത്താനത്തു മലയില്‍

Share

പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഫാ.എബ്രഹാം കൊല്ലിത്താനത്തു മലയില്‍. അലോപതി, ഹോമിയോ, ആയുര്‍വ്വേദം മേഖലയില്‍ മികച്ച ചികിത്സാ രീതികള്‍ ഈ ആശുപത്രിയില്‍ ലഭ്യമാണെന്ന് ഫാദര്‍ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് ജനം പൂര്‍ണമായും ഈ ആശുപത്രിയെ സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടെന്നും ഫാ.എബ്രഹാം പറഞ്ഞു.

രണ്ടായിരത്തിലധികം സര്‍ജറികള്‍ ഒരു വര്‍ഷ കാലയളവില്‍ നടത്തി. 200ലധികം കുട്ടികള്‍ ഈ ആശുപത്രിയില്‍ ജനിച്ചുവെന്നും ഫാദര്‍ പറയുന്നു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു ആശുപത്രി രൂപപ്പെടുത്തിയെടുത്തത്. ഇടുക്കി മുതലുള്ള സാധാരണക്കാര്‍ക്ക് വലിയ ആശുപത്രി ബില്‍ നല്‍കാനാകില്ല. അതനുസരിച്ച് ചെലവ് കുറച്ചുള്ള ചികിത്സാ രീതികളാണ് നല്‍കുന്നതെന്നും ഫാദര്‍ പറയുന്നു.

പാലിയേറ്റീവ് കെയറും ഈ ആശുപത്രി നല്‍കുന്നുണ്ട്. കൊവിഡ് തുടങ്ങിയ രണ്ട് മാസം പ്രതിസന്ധി നേരിട്ടെങ്കിലും ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി പോകുന്നുവെന്നും ഫാ.എബ്രഹാം കൊല്ലിത്താനത്തു മലയില്‍ ഡെയ്‌ലി സര്‍ക്കാരിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *