ചെയ്യാത്ത കാര്യം ചെയ്തുവെന്ന് പറയാൻ ഇ.ഡി നിർബന്ധിക്കുന്നുവെന്ന് ബിനീഷ്

Share

കൊച്ചി: എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് ബിനീഷ് കോടിയേരി. താൻ ചെയ്യാത്ത കാര്യം ചെയ്തുവെന്ന് പറയാൻ നിർബന്ധിച്ചതായി ബിനീഷ് പറഞ്ഞുതനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ശാരീരിക അവശതകൾ ഉണ്ടെന്നുമായിരുന്നുപ്രതികരണം. ഇതിനിടെ ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് എത്തിച്ചത്. സ്കാനിങിന് വിധേയനാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു.

ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *