ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശംകൊച്ചി:ബാറുടമകളിൽനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ഇടപാട് നടന്നതായി കരുതന്ന സമയത്ത് ചെന്നിത്തല എംഎൽഎ മാത്രമായിരുന്നതിനാല്‍ അന്വേഷണത്തിന് സ്പീക്കറുടെ അനുമതിമാത്രംമതി.
ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാതിരിക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും മുൻ എക്സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷവും ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷവും നൽകിയെന്നാണ് ബിജുരമേശിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിന് റിപ്പോർട്ട് നൽകി.
ഇതിന്റെ ഭാഗമായാണ് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടാൻ തീരുമാനിച്ചത്. കെ ബാബുവും വി എസ് ശിവകുമാറും ഇടപാട് വേളയില്‍ മന്ത്രിമാരായതിനാൽ ഗവർണറുടെ അനുമതി വേണം.