ചിത്രീകരണത്തിനിടെ പരുക്കേറ്റ ടോവിനോ ചികിത്സ തേടി

Share

കൊച്ചി :നടന്‍ ടോവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ടു ദിവസം മുന്‍പ് താരത്തിന് പരിക്കേറ്റിരുന്നു.

ഇത് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ടോവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *