‘ചതുർമുഖം’ തിയേറ്ററുകളിലേക്ക്; മഞ്ജു വാരിയരും സണ്ണി വെയിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം

Share

മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. ഏകദേശം 25 വർഷത്തോളം നീളുന്ന സിനിമാ കരിയറിൽ മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രം എന്ന പ്രത്യേകതക കൂടി കൂടി ‘ചതുർമുഖ’ത്തിനുണ്ട്.

ഈ ചിത്രത്തിലെ ഫോട്ടോകളൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മഞ്ജുവാര്യർ തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ്സിലേക്ക് ചാടി കയറുന്ന വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഏകദേശം അഞ്ചര കോടിയോളം മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മഞ്ജുവാര്യരുടെ ആക്ഷൻ സീക്വൻസുകൾ ആണ്. രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജീസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ്.

വിഷ്വൽ ഗ്രാഫിക്സിനു പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഞ്ജു വാര്യരെയും, സണ്ണിവെയ്നെയും കൂടാത അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമകളിലെ സജീവസാന്നിധ്യമായ അഭിനന്ദൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഞ്ജുവാര്യർ ആദ്യമായി റോപ്പ് സ്റ്റണ്ട് സീനുകളൊക്കെ ചതുർമുഖത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *