ഗെയിൽ ഗ്യാസ് പൈപ്പ് പദ്ധതി ജനുവരിയിൽ കമ്മിഷൻ ചെയ്യും

Share

കാസർകോട്:കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി‌.  അവസാന കടമ്പയായ കാസർകോട്‌ ചന്ദ്രഗിരി പുഴയ്‌ക്ക്‌ കുറുകെ ഒന്നരക്കിലോമീറ്റർ ദൂരത്ത്‌ പൈപ്പുലൈൻ സ്ഥാപിച്ചത് ശനിയാഴ്‌ച രാത്രി‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ മംഗളൂരുവിലെ വ്യവസായശാലകളിൽ വാതകമെത്തും.

ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ കടന്നുപോകുന്നത്‌ 510 കിലോമീറ്ററാണ്‌. ഇതിൽ 470 കിലോമീറ്റർ ലൈൻ സ്ഥാപിച്ചത്‌ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം‌. യുഡിഎഫ്‌ പൂർത്തിയാക്കിയത്‌ 40 കിലോമീറ്റർ.പദ്ധതിക്ക് ഏകജാലക അനുമതി നല്‍കിയത് വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ. കൊച്ചിയിലെ വ്യവസായശാലകൾക്കു പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു ആദ്യഘട്ടം.

ഇത് 2010ൽ തുടങ്ങി 2013 ആഗസ്‌ത് 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു പൈപ്പുലൈനാണ്‌ (450 കിലോമീറ്റർ) ശനിയാഴ്‌ച പൂർത്തിയായത്‌. ഇത്‌ ഡിസംബർ ആദ്യം കമീഷൻ ചെയ്യും. ബംഗളൂരു ലൈനിന്റെ  ഭാഗമായ കൂറ്റനാട്–-വാളയാർ പൈപ്പുലൈനും (94 കിലോമീറ്റർ) പൂർത്തിയായി. 2021 ജനുവരിയിൽ കമീഷൻ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *