ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര

Share

ആസാദി കി അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി ആഘോഷത്തിന്റെയും ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു
രാവിലെ പയ്യന്നൂർ സ്വാമി ആനന്ദതീർഥരുടെ ആശ്രമത്തിലേക്ക് നടത്തിയ സൈക്കിൾ യാത്രയിൽ 40 കാഡറ്റുകൾ പങ്കെടുത്തു. ആശ്രമത്തിലെ ഗാന്ധി മാവ്, മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്മൃതിമണ്ഡപം, ആനന്ദതീർത്ഥർ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാലയം എന്നിവ കേഡറ്റുകൾ സന്ദർശിച്ചു.

സെക്രട്ടറി കെ.പി. ദാമോദരൻ കാഡറ്റുകൾക്ക് ആശ്രമത്തെക്കുറിച്ച് വിശദീകരിച്ചു.
നാവിക അക്കാദമിയിൽ നിന്ന് 12 കി.മീ. ലേറെ യാത്ര ചെയ്താണ് കാഡറ്റുകൾ ആശ്രമത്തിലെത്തിയത്
രാവിലെ ഏഴിമല നാവിക അക്കാദമിയിൽ ഡെപ്യൂട്ടി കമാൻ്റൻറ്
റിയർ അഡ്മിറൽ എ എൻ. പ്രമോദ് സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *