ഖാദി ബോർഡ് പരസ്യചിത്രത്തിൽ മോഡലായി ശോഭനാ ജോർജ്

Share

കൊച്ചി: ഒരുകാലത്ത് കേരള രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ശോഭന ജോര്‍ജ്ജ്. കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്ബോള്‍ വീണ്ടും താരമാവുകയാണ് ശോഭന ജോര്‍ജ്ജ്.എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായോ. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തോ ഒന്നുമല്ല ശോഭന ജോര്‍ജ്ജ് ത്‌ന്റെ കഴിവ് തെളിയിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായി അഭിനയരംഗത്താണ് ഇത്തവണ ഇവരുടെ പരീക്ഷണം. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഖാദിബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ കൂടിയായ ശോഭന ജോര്‍ദ്ദ് അഭിനയത്തിലേക്ക് എത്തുന്നത്.

അഭിനയിക്കാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നാണ് ശോഭന ജോര്‍ജ്ജ് പറയുന്നത്. അതിന് പിന്നിലെ കഥ ഇങ്ങനെ.. ഖാദി വസ്ത്രങ്ങളുടെ പ്രമോഷനായി പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ പല താരങ്ങളെയും തേടി. എന്നാല്‍ അവരുടെയെല്ലാം ഡിമാന്‍ഡ് വലുതായിരുന്നു. താങ്ങാനാവാത്ത പ്രതിഫലമാണ് പലരും ചോദിച്ചത്. ചിലര്‍ക്ക് ഇരുപത് ലക്ഷം വേണം.

ചിലര്‍ക്ക് ഓരോ സാരിക്കും അഞ്ചുലക്ഷം വേണം. ഇവരുടെ പിന്നാലെ പോയി രണ്ടുവര്‍ഷത്തോളം പോയി. അപ്പോഴാണ് സാമൂഹികമാധ്യമങ്ങളിലെ ചില സുഹൃത്തുക്കള്‍ തന്നോട് തന്നെ അഭിനയിക്കാന്‍ നിര്‍ദേശിച്ചത്. അവര്‍ വേണ്ട പിന്തുണ നല്‍കാമെന്ന് പറഞ്ഞു. അങ്ങനെ ഇറങ്ങി , ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴസണ്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *