കർഷക വിരുദ്ധ ബില്ലിനെതിരെ സമരം ചെയ്തവരെ പുറത്താക്കി ഉപവാസം നടത്തിയത് കാപട്യം: കെ.കെ.രാഗേഷ്

Share

കണ്ണൂർ: കർഷക ബില്ലിനെതിരെ രാജ്യ സഭയിലും പുറത്തും അതിശക്തമായ പ്രതിഷേധവുമായി  കെ.കെ.രാഗേഷ്.

എം.പി.കർഷകദ്രോഹബില്ലുകൾ ചട്ടവിരുദ്ധമായി പാസാക്കാൻ കൂട്ടുനിന്നശേഷം ഉപവാസം നടത്തി‌ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കരുതെന്ന്‌ കാട്ടി‌ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്‌ സിങ്ങിന്‌  രാഗേഷ്‌  കത്തയച്ചു.വോട്ട്‌ ചെയ്യാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിച്ചാണ്‌ ബില്ലുകൾ ശബ്ദവോട്ടോടെ പാസാക്കിയെടുത്തത്. കേന്ദ്ര താൽപ്പര്യപ്രകാരമാണ്  ഉപാധ്യക്ഷൻ പ്രവര്‍ത്തിച്ചത്.

ഇതിനെതിരെ സ്വാഭാവികമായി ഉയർന്ന പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയ  അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്തു. സസ്‌പെൻഷനിലായ താനടക്കമുള്ളവര്‍ പാർലമെന്റ്‌ വളപ്പിൽ ധർണ നടത്തിയപ്പോള്‍ ഉപാധ്യക്ഷൻ സന്ദര്‍ശിച്ച് ചായവാഗ്ദാനം ചെയ്തു. ഞങ്ങളത് നിരസിച്ചു. പിന്നാലെ  താനടക്കമുള്ളവര്‍ ആക്രമിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ്‌ ഉപരാഷ്ട്രപതിക്ക്‌ കത്തെഴുതി.  24 മണിക്കൂർ ഉപവസിക്കുന്നതായും പ്രഖ്യാപിച്ചു.

സോഷ്യലിസ്‌റ്റ്‌ പാരമ്പര്യം അവകാശപ്പെടുന്ന നേതാവില്‍നിന്ന്‌  ഇത്തരം കാപട്യം പ്രതീക്ഷിക്കുന്നതല്ല. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-ജെഡിയു സംഖ്യത്തിന്‌ തിരിച്ചടി നേരിടുമെന്ന ഭയം ഉപാധ്യക്ഷനുണ്ടാകാം. ബിജെപിസർക്കാരിന്റെ കർഷകവിരുദ്ധ നടപടികൾ മറച്ചുപിടിക്കാൻ ഇതുവഴി സാധിക്കില്ലെന്നും രാഗേഷ്‌ കത്തിൽ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *