കർഷക ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോരാടും

Share

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായി നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കൃഷി സംസ്ഥാനത്തിന്‍റെ പട്ടികയിലുള്ള വിഷയമാണ്. ഈ സാഹചര്യത്തിൽ, കേന്ദ്ര നിയമം സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് കടന്നു കയറുന്നതാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *