കർഷക പ്രക്ഷോഭം തുടരുന്നു: ഇന്ന് വീണ്ടും ചർച്ച നടത്തും
ന്യൂഡൽഹി:കേന്ദ്രസർക്കാരുമായി

Share

വ്യാഴാഴ്‌ച വീണ്ടും ചർച്ച നടക്കാനിരിക്കെ കൂടുതൽ ശക്തിയാർജിച്ച് കർഷകപ്രക്ഷോഭം. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും കേന്ദ്രം പിൻവലിക്കുംവരെ  പ്രക്ഷോഭം തുടരാൻ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി വർക്കിങ്‌ ഗ്രൂപ്പും പഞ്ചാബിലും ഹരിയാനയിലുംനിന്നുള്ള സംയുക്ത സമരസമിതി നേതാക്കളും തീരുമാനിച്ചു.

സിൻഘു സമരകേന്ദ്രത്തിലെ  കൂടിയാലോചന രണ്ട്‌ മണിക്കൂർ നീണ്ടു.ഉത്തർപ്രദേശിൽനിന്ന്‌ ആയിരക്കണക്കിനു കർഷകർ പ്രക്ഷോഭത്തിൽ അണിചേർന്നതോടെ നോയിഡയും പ്രക്ഷുബ്ധം.  ഡൽഹി–-നോയിഡ അതിർത്തിയിലെ ഗൗതം ബുദ്ധ്‌ നഗർ പ്രവേശനകവാടത്തിൽ  കർഷകർ സമരകേന്ദ്രം തുറന്നു. ആയിരക്കണക്കിനു കർഷകർ ഇവിടെയും കേന്ദ്രീകരിച്ചു. 

നോയിഡ–-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേയിൽ കർഷകർ പ്രതിഷേധിച്ചതിനെത്തുടർന്ന്‌  ഡിഎൻഡി ഫ്‌ളൈവേ പൊലീസ്‌ അടച്ചു. ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും മറ്റൊരു അതിർത്തിയായ ഗാസിപുരിലും കർഷകർ തമ്പടിച്ചു. വൻതോതിൽ കർഷകർ എത്തുന്നതിനാൽ പൊലീസിന്റെ സന്നാഹവും വിപുലമാക്കി. ദ്രുതകർമസേനയെയും നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *