കർഷകർക്ക് പിൻതുണയുമായി രാഹുൽ

Share

ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്.

സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *