കർണാടകയിൽ വാഹനാപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

Share

കൊച്ചി: തൃപ്പൂണിത്തുറ യെ നടുക്കി കൊണ്ട് ഒരു കുടുംബത്തിലെ നാലു പേർ ദാരുണമായി മരിച്ചു.കർണാടക യെല്ലാപുരിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ നാല്‌ മലയാളികൾ മരിച്ചത്.എറണാകുളം തൃപ്പൂണിത്തുറ കോടംകുളങ്ങര ഗോകുലത്തിൽ പത്മജാക്ഷിയമ്മ (86),  ഇവരുടെ മൂത്തമകൻ, മുംബൈയിൽ താമസിക്കുന്ന  റെയിൽവേ മുൻ ജീവനക്കാരൻ ഹരീന്ദ്രനാഥ് നായർ (62), ഇളയമകനും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ രവീന്ദ്രനാഥ് നായർ (58), രവീന്ദ്രനാഥ് നായരുടെ ഭാര്യ പുഷ്പ ആർ നായർ (54) എന്നിവരാണ് മരിച്ചത്.

മുംബൈയിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. യെല്ലാപുര- കിരാവത്തി ദേശീയപാത 63ൽ ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പൊലീസെത്തി മൃതദേഹങ്ങൾ യെല്ലാപുര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രവീന്ദ്രനാഥ് നായരും കുടുംബവും എറണാകുളത്തേക്ക്‌ താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി വീട്ടുസാധനങ്ങളെല്ലാം നാട്ടിലേക്ക്‌ അയച്ചശേഷം കാറിൽ വരുന്നതിനിടെയാണ്‌ അപകടം.

Leave a Reply

Your email address will not be published. Required fields are marked *