ക്ഷേത്ര കലാ അക്കാദമി അവാർഡ് മട്ടന്നൂർ ശങ്കരൻ കുട്ടിക്ക്

Share

കണ്ണൂര്‍: ക്ഷേത്രകലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി സംസ്ഥാന ക്ഷേത്രകലാ അക്കാദമി നല്‍കുന്ന  ക്ഷേത്രകലാശ്രീ അവാര്‍ഡ് ചെണ്ടവാദ്യ കുലപതി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ക്ക്. 25001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ക്ഷേത്രകലാ പ്രോത്സാഹനത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് നല്‍കുന്ന ക്ഷേത്രകലാ ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭാരതിക്കും സമര്‍പ്പിക്കും.

15001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്. ക്ഷേത്രകലയുമായി ബന്ധപ്പെട്ട് 19 വിഭാഗങ്ങളിലായി അവാര്‍ഡ് നല്‍കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ടി.വി രാജേഷ് എം.എല്‍.എ, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച് സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, ഭരണസമിതി അംഗം പി.പി ദാമോദരന്‍, ഗോവിന്ദന്‍ കണ്ണപുരം, ചെറുതാഴം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  ക്ഷേത്രകലാ അവാര്‍ഡിന് അര്‍ഹരായവര്‍  കെ.വി പവിത്രന്‍ (ദാരു ശില്‍പ്പം)  കെ.പി വിനോദ് (ലോഹശില്‍പ്പം) രാജേഷ് ടി ആചാരി (ശിലാശില്‍പ്പം) എം.വി രാജന്‍ (ചെങ്കല്‍ശില്‍പ്പം) രാമമൂല്യ ദാസനടുക്ക (യക്ഷഗാനം) ഡോ. കലാമണ്ഡലം ലത ഇടവലത്ത് (മോഹിനിയാട്ടം) പ്രിന്‍സ് തോന്നയ്ക്കല്‍ (ചുമര്‍ചിത്രം) ടി. ലക്ഷ്മികാന്ത അഗ്ഗിത്തായ (തിടമ്പുനൃത്തം) പി. ഗോപകുമാര്‍ (കളമെഴുത്ത്) ടി.ടി കൃഷ്ണന്‍ (കഥകളി വേഷം) കുട്ടമത്ത് ജനാര്‍ദ്ദനന്‍ (തുള്ളല്‍) പി.കെ കുഞ്ഞിരാമ മാരാര്‍ (ക്ഷേത്രവാദ്യം) പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ (സോപാന സംഗീതം) കെ.ടി അനില്‍കുമാര്‍ (ചാക്യാര്‍കൂത്ത്) സി.കെ വാസന്തി (കൂടിയാട്ടം) വി. അച്യാതാനന്ദന്‍ (പാഠകം) എ. പ്രസന്നകുമാരി (നങ്ങ്യാര്‍കൂത്ത്) ഡോ. ഉണ്ണികൃഷ്ണന്‍ (ശാസ്ത്രീയ സംഗീതം) വി.എം ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ (അക്ഷരശ്ലോകം)…

Leave a Reply

Your email address will not be published. Required fields are marked *