കോഴിക്കോട്: ജില്ലയിൽ ആയിരത്തോളം പ്രവർത്തകർ കോൺഗ്രസിനോട് വിടപറയുന്നു. ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് വിയോജിപ്പുയർത്തി ജനാതിപത്യ മതേതര കൂട്ടായ്മ രൂപീകരിക്കുന്നത്. മ
തനിരപേക്ഷ ശക്തികളുമായി ചേർന്ന് പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുൻ ഡിസിസി എക്സിക്യുട്ടീവ് അംഗം ആലങ്കോട് സുരേഷ് ബാബു ചെയർമാനും നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എടത്തിൽ ബഷീർ ജ്നറൽ സെക്രട്ടറിയുമായാണ്ജനാധിപത്യ മതേതരകൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത് .
ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തകരെ അണിനിരത്തി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ എതിർക്കാനാണ് നീക്കം. മണ്ഡലം ഭാരവാഹികളായ ഒമ്പതുപേരും ബ്ലോക്ക് സെക്രട്ടറിമാരായ രണ്ടുപേരുമുൾപ്പെടെ നിരവധി പ്രാദേശിക നേതാക്കളും ഉൾപ്പെടെയുള്ളവർ പാർടി നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ കൂട്ടായമക്കൊപ്പമുണ്ട്.
നേരത്തെ കോൺഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ രവീന്ദ്രൻ, എ രവീന്ദ്രൻ, സിപിഐ മൊയ്തി, എൻ എം ബാലകൃഷ്ണൻ, മണി പുനത്തിൽ, ഒ രാജൻ, ടി കെ നജീബ്, രാജൻ കക്കാട്ട്, ശ്രീനു കന്നൂര്, മുൻ പഞ്ചായത്തംഗങ്ങളായ കെ രാധാകൃഷ്ണൻ നായർ, കെ ടി സുകുമാരൻ, കെ ടി രമേശൻ തുടങ്ങിയവർ കൂട്ടായ്മയുടെ നേതൃനിരയിലുണ്ട്