തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം നമ്പിയായി കാഞ്ഞങ്ങാട് മാക്കരംകോട് നാരായണൻ വാസുദേവൻ(കോട്ടയ്ക്കൽ വാസുദേവൻ) ചുമതലയേറ്റു പ്രശസ്ത കഥകളി നടനായ അദ്ദേഹം കോട്ടയ്ക്കൽ കളരിയിലെ വേഷമഴിച്ചുവച്ചിട്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പിയായെത്തുന്നത്.
മംഗലാപുരത്തെ അക്കരദേശികൾക്കും (വടക്കേ നമ്പി മഠം), കാഞ്ഞങ്ങാട്ടെ ഇക്കരദേശികൾക്കും (തെക്കേ നമ്പി മഠം) തിരുവമ്പാടിയിൽ നമ്പിമാരായി ഓരോ മുറയുണ്ടാകും.കാസർകോട് പുല്ലൂർ യോഗ സഭയാണ് ഇക്കരദേശത്തെ നമ്പിയെ തീരുമാനിക്കുന്നത്.
കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽ ആശാനും മിനുക്കുവേഷക്കാരനുമായ വാസുദേവൻ വിരമിച്ച ശേഷമാണ് കുടനമ്പിയാകുന്നത്.
നിലവിൽ അക്കര ദേശത്തെ ഉപാർണം നരസിംഹൻ വെങ്കിട്ടരാമനാണ് തിരുവമ്പാടിയിലെ നമ്പി. ഞായറാഴ്ച രാവിലെ 10-ന് വാസുദേവന് പുഷ്പാഞ്ജലി സ്വാമിയാർ കുട കൈമാറും.
തുടർന്ന് മൂന്നുവർഷം നീളുന്ന ഒരു മുറക്കാലം അദ്ദേഹം പുറപ്പെടാ ശാന്തിയായി പൂജ നടത്തും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്തു നമ്പി മാക്കരംകോട് വിഷ്ണു പ്രകാശ് വല്യച്ഛന്റെ മകനും കോട്ടയ്ക്കൽ കഥകളി വിദ്യാലയം പ്രിൻസിപ്പൽ കേശവൻ കുണ്ടലായർ..വാസുദേവന്റെ ഇളയസഹോദരനുമാണ്.