കൊവിഡ് രോഗ നിരക്ക് കൂടുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ വാദം തള്ളി മന്ത്രി കെ കെ ശൈലജ

Share

കൊച്ചി: കേരളത്തിൽ കൊ വിഡ് രോഗ നിരക്കും മരണങ്ങളും കുടുതലാണെന്ന  കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി മന്ത്രി കെ.കെ ശൈലജ  രംഗത്തെത്തി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് മരണനിരക്ക് കുറവാണെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  

0.4 ശതമാനമാണ് ഒക്ടോബറിലെ മരണനിരക്ക്. ആരോഗ്യവകുപ്പിന്റെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇത്രയും പിടിച്ചുകെട്ടാനായത്. മരണനിരക്ക് കൂടുന്നത് തടയാൻ കനത്ത ജാഗ്രത ആവശ്യമാണ്. രോഗവ്യാപനം കൂടുതലുള്ളതിനാൽ ആരോഗ്യപ്രവർത്തകർക്കൊപ്പം  പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണം’ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് അവലോകന യോഗശേഷം മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതിൽ കൂടുതലും മറ്റു ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നവരാണ്.  ഇവർക്ക്‌  ആശുപത്രിയിൽ  വ്യക്തിഗത ശ്രദ്ധവേണം. ഇതിനായി മെഡിക്കൽ കോളേജുകളിൽ ടെലി മെഡിസിൻ സംവിധാനം ഒരുക്കും.

വിവിധ വകുപ്പുകളിലെ ഡോക്ടർമാർ രോഗികളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ച് ചികിത്സാ നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രോഗവ്യാപന തോത്  നവംബറോടെ കുറയാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്‌. എങ്കിലും രോഗവർധന ഉണ്ടാവുമെന്ന മുൻകരുതലോടെയാവും പ്രവർത്തനമെന്നും -മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *