കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടി ഖുശ്ബു അറസ്റ്റിൽ

Share

കോടാമ്പക്കം: ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ഖുശ്ബുവിനെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തത്. മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി.  കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.

ലോക്‌സഭാ എം.പിയും വി.സി.കെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി.സി.കെ പ്രതിഷേധിച്ചിരുന്നു.

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവനെതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു.

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്റെ   പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *