കൊവിഡ് നിയന്ത്രണങ്ങളോടെ വിജയദശമി ആഘോഷം ഇന്ന്: കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും

Share

തൃശൂർ:കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ നേരിട്ടുള്ള എഴുത്തിനിരുത്ത് ഇല്ല. ഓൺലൈൻ ആയാണ് ആദ്യാക്ഷരം കുറിക്കൽ.

ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവന്‍ നായർ ഓൺലൈനിലൂടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.എഴുത്തിനിരുത്ത് പരമാവധി വീടുകളിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പരിമിതമായേ കുട്ടികളെ എഴുത്തിനിരുത്തുകയുള്ളൂ. രാവിലെ 7.30 മുതല്‍ വിജയദശമി ചടങ്ങുകള്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *