കൊവിഡ് കാലത്ത് പി.എസ്.സി നിയമനം നൽകിയത് 20842 പേർക്ക് തൊഴിൽ

Share

തിരുവനന്തപുരം:കോവിഡിൽ നാടാകെ അടച്ചുപൂട്ടിയപ്പോഴും തൊഴിലന്വേഷകർക്ക് ‌മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിട്ട്‌ കേരള പിഎസ്‌സി. 2020 ജനുവരി മുതൽ സെപ്‌തംബർവരെ ഒമ്പതുമാസത്തിനിടെ 20,842 പേർക്ക്‌ പിഎസ്‌സി നിയമനശുപാർശ നൽകിയത്‌. പിഎസ്‌സി ആസ്ഥാനം ഉൾപ്പെടെ സർക്കാർ ഓഫീസുകൾ പൂർണമായി അടഞ്ഞുകിടന്ന ഏപ്രിലിൽ മാത്രമാണ്‌ ശുപാർശ  കുറഞ്ഞത്‌.   

മെയ്‌, ജൂൺ മാസങ്ങളിൽ കൂടുതൽ  ശുപാർശ നൽകാനായി.നിയമനം നടക്കുന്നില്ലെന്ന  പ്രതിപക്ഷ ആരോപണം ഉയർന്ന കാലയളവിലാണ്‌ പിഎസ്‌സി ഈ നിയമന ശുപാർശ അയച്ചുകൊണ്ടിരുന്നത്‌.  വിവിധ വകുപ്പുകൾ റിപ്പോർട്ട്‌ ചെയ്തതിനേക്കാൾ കൂടുതൽ ശുപാർശ അയക്കാനും പിഎസ്‌സിക്ക്‌ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *