കൊവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാപരമല്ല: കെ കെ ശൈലജ

Share

കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാപരമല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

കേസുകള്‍ കൂടിയാലും മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്നും മന്ത്രി. ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ടെസ്റ്റ് പെര്‍ മില്യണ്‍ എടുത്താലും കേരളം ഒന്നാമതാണ്. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് തെറ്റാണ്. ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വീണ്ടും കേസുകളുടെ എണ്ണം കുറഞ്ഞു. മരണവും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണം പാലിക്കാന്‍ സംസ്ഥാനം നടപടി ക്രമങ്ങളെടുക്കുകയാണെന്നും മന്ത്രി. ഡബ്ലുഎച്ച്ഒ സംസ്ഥാനം ശാസ്ത്രീയമായി കൊവിഡിനെ നേരിടുന്നുവെന്ന് പ്രശംസിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. മാസ്‌ക് കൃത്യമായി ധരിക്കണമെന്നും കൈകള്‍ ഇടവേള വിട്ട് സാനിറ്റൈസ് ചെയ്യണമെന്നും ശൈലജ.

അതേസമയം രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ 87.22 ശതമാനവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ നിലവിലുള്ള ആക്ടീവ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 60,087 രോഗികളാണ് ഇപ്പോള്‍ കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *