കൊവിഡ് രണ്ടാം തരംഗo: കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായക്കാരെ; കണക്കുകള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി

Share

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐ.ബി സതീഷ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

21നും 30നും ഇടയില്‍ പ്രായമുള്ള 2,61,232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ചത്. ഇതിനു പുറമെ 31നും 40നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു.

81 നും 90 നും ഇടയിൽ പ്രായമുള്ള 17105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിച്ചു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മേയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *