കൊവിഡ് ഭേദമായ മന്ത്രി ഇപി ജയരാജനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share

കൊവിഡ് ഭേദമായി വീട്ടില്‍ നിരീക്ഷത്തില്‍ തുടരുകയായിരുന്ന മന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസമാണ് മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *