Share
കൊച്ചി:.കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് നടന്ന യോഗത്തില്‍ ബാര്‍ തുറക്കുന്നതിനെ ആരോഗ്യ വകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകളും, ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി കൂടി നല്കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.