കൊവിഡ് ജാഗ്രതയിൽ മോഷ്ടാക്കളും: പി.പി. ഇ കിറ്റ് ധരിച്ചു കവർച്ച നടത്തിയ, യുവാവ് കുടുങ്ങി

Share

കോഴിക്കോട്: ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച കൊ വിഡ് നിയന്ത്രണങ്ങൾ പാലിച്ച് കവർച്ച നടത്തിയ മര്യാദ രാമനായ മോഷ്ടാവ് കുടുങ്ങി.കൊവിഡ് 19 പി.പി.ഇ കിറ്റ് ധരിച്ച് കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവാണ് പിടിയിലായത്’.

കണ്ണൂർഇരിട്ടി കാക്കയങ്ങാട് സ്വദേശിയും കൊയിലാണ്ടി ചെങ്കോട്ട് കാവിന് സമീപം താമസക്കാരനുമായ പറമ്പത്ത് ഹൗസില്‍ കെ.പി മുബഷീര്‍ (26) ആണ് അറസ്റ്റിലായത്. പോലിസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, എസ്.ഐ എ.കെ സജീഷ്, എ.എസ്.ഐമാരായ സി.എച്ച് ഗംഗാധരന്‍, കെ.പി രാജീവന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ വി.സി ബിനീഷ്, കെ. രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പയ്യോളി ടൗണിലെ ഗുഡ് വേ ഹോം അപ്ലയന്‍സില്‍ പി.പി.ഇ കിറ്റ് ധരിച്ച് സമര്‍ത്ഥമായി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച അന്വേഷണ സംഘം മോഷ്ടാവിന്റെ ചെരുപ്പിന്റെയും താടിയുടെ ഭാഗങ്ങളും ചലനങ്ങളുംസൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

2016ല്‍ പയ്യന്നൂരില്‍ ബൈക്ക് മോഷണവും ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ് ഇയാള്‍. വടകര സ്വദേശിനിക്കൊപ്പം താമസിച്ചുവരികയായിരുന്നു. പാനൂര്‍, ഇരിട്ടി, വെള്ളമുണ്ട,  വടകര, കൊയിലാണ്ടി, മാനന്തവാടി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ കേസുകളില്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *