കൊച്ചി-ബംഗളൂര് വ്യാവസായിക ഇടനാഴി: കേരളം കരാറിൽ ഒപ്പിട്ടു

Share

കൊച്ചി:സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തികമേഖലയിൽ  വൻകുതിപ്പിന്‌ വഴിവയ്‌ക്കുന്ന കൊച്ചി–- -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർഥ്യത്തിലേക്ക്. ഇതിനുള്ള കരാർ കേന്ദ്രവുമായി സംസ്ഥാനം ഒപ്പിട്ടു. ഇടനാഴിയിലെ കൊച്ചി-–-പാലക്കാട് മേഖലയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്.

പാലക്കാട്ടെ 1800 ഏക്കറിൽ നടപ്പാക്കുന്ന പദ്ധതിയിൽ 10000 കോടിയുടെ നിക്ഷേപം‌ പ്രതീക്ഷിക്കുന്നു. ഇതിലൂടെ അഞ്ചുവർഷത്തിനുള്ളിൽ 22000 പേർക്ക്‌ നേരിട്ടും  80,000 പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കുംആദ്യ ഘട്ടത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയൻസ് എന്നിവയുടെ  ഏകോപനത്തിനായി സംയോജിത ഉൽപ്പാദക ക്ലസ്റ്ററും ആസൂത്രണം ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട്‌ ജില്ലകളിലെ പദ്ധതികൾ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇടനാഴി പ്രദേശങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് നിർവചിക്കുന്ന കരാറുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചത്.

കിൻഫ്രയാണ്‌ കേരള സർക്കാരിന്റെ നോഡൽ ഏജൻസി.ഇടനാഴിയുടെ വിശദമായ ആസൂത്രണം, രൂപകൽപ്പന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്‌ക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തമായിരിക്കും. ഇതിനായി രൂപീകരിക്കുന്ന ബോർഡിൽ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ ഉണ്ടാകും.നിക്ഡിറ്റ് (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) സിഇഒ കെ സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനുവേണ്ടി വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അൽകേഷ് കുമാർ ശർമയും കിൻഫ്ര എംഡി സന്തോഷ് കോശിയുമാണ് കരാറിൽ ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *