കൊച്ചിയിൽ വൻ സ്വർണക്കവർച്ച

Share

കൊച്ചി: എറണാകുളം ഏലൂരില്‍ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. മൂന്നുകിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പോലിസിന് മൊഴി നല്‍കി. തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളിലെത്തിയത്. അകത്തുകയറി സ്‌ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. 

കോടികള്‍ വില വരുന്ന 300 പവന്റെ ആഭരണങ്ങള്‍ നഷ്ടമായി. സി.സി.ടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കി. എന്നാല്‍ നഷ്ടമായ സ്വര്‍ണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് പോലിസ് പ്രതികരിച്ചു.

സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലിസ് വ്യക്തമാക്കി. വിജയകുമാര്‍ തന്നെ നടത്തിക്കൊണ്ടിരുന്ന കടയ്ക്ക് മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ശനിയാഴ്ച രാത്രിയോടെ അടച്ചുപോയ കട ഇന്നലെ അവധിയായിരുന്നു. ഇന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *