കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി

Share

കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുന്നതിന്‍റെ സൂചനകള്‍. വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ആകെ ഇടതുതരംഗമാണ് അലയടിക്കുന്നത്.

പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്​്‍. കുമ്മനത്തിന്‍റെ ലീഡ് 510 മാത്രമാണ്. 89 ഇടത്താണ് എൽഡിഎഫിന് ലീഡ്. 49 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് രണ്ടിടത്താണ് ലീഡ്. 

തൃശൂരില്‍ 12 ഇടത്തും എൽഡിഎഫിനാണ് ലീഡ്. ഉടുമ്പഞ്ചോലയില്‍ എം.എം.മണിയുടെ ലീ‍ഡ് 13000 കടന്നു. കെ.കെ.ശൈലജയുടെ ലീഡ് പതിനായിരത്തിന് അടുത്ത്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന പാലായില്‍ മാണി സി.കാപ്പന്റെ ലീഡ് 7000 കടന്നു.

തൃക്കരിപ്പൂരില്‍ ജോസിന്റെ സഹോദരീഭര്‍ത്താവ് എം.പി.ജോസഫിനാണ് ലീഡ്. പാലക്കാട്ട് ഇ.ശ്രീധരന്റെ ലീഡ് കുറയുന്നു. ആയിരത്തിനടുത്ത് വോട്ടുകള്‍ക്ക് തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍, വടകരയില്‍ കെ.കെ.രമയുെട ലീഡ് 5000 കടന്നു.

പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മൂന്നാംസ്ഥാനത്താണ്, ആറായിരം വോട്ടിന് എല്‍ഡിഎഫ് മുന്നില്‍. അഴീക്കോട്ട് എല്‍.ഡി.എഫ്. മുന്നിലെത്തി; 3887 വോട്ടിന്‍റെ ലീഡ്. മഞ്ചേശ്വരത്ത് ലീഡ് ഉയര്‍ത്തി യു.ഡി.എഫ്; 3785 വോട്ടിനു മുന്നില്‍. നിലമ്പൂരില്‍ വി.വി.പ്രകാശ് 2200 വോട്ടിനു മുന്നില്‍. കളമശേരിയില്‍ പി.രാജീവ് മുന്നില്‍. കുന്നത്തുനാട്ടില്‍ ലീഡ് പിടിച്ച് എല്‍.ഡി.എഫ്; 321 വോട്ടിനുമുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *