കേരള ബാങ്ക് ഭരണസമിതി ഇന്ന് ചുമതലയേൽക്കും

Share

കോഴിക്കോട്:കേരള ബാങ്കിന്‌ ഞായറാഴ്‌ച ഒന്നാം പിറന്നാൾ. 2019 നവംബർ 29നാണ്‌ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്‌ കേരള ബാങ്കിന്‌ രൂപം കൊടുത്തത്‌. ജനുവരി 20ന്‌ ബാങ്കിന്റെ ആദ്യപൊതുയോഗം നിയമാവലി ഭേദഗതിയും, ദർശന, ദൗത്യരേഖകളും അംഗീകരിക്കപ്പെട്ടു. പുതിയ ബ്രാൻഡ്‌ പേരായ ‘കേരള ബാങ്ക്‌’,  ലോഗോ എന്നിവയും റിസർവ്‌ ബാങ്കിന്റെ അംഗീകാരം നേടി.

സ്‌റ്റേറ്റ്‌ ബാങ്കിനെ മറികടന്ന്‌ കേരളത്തിലെ ഒന്നാമത്തെ ബാങ്ക്‌ എന്ന ലക്ഷ്യം അതിവേഗം കൈവരിക്കാം എന്ന പ്രതീക്ഷ നൽകുന്നതാണ്‌  ആദ്യവർഷത്തെ പ്രവർത്തന റിപ്പോർട്ട്‌. മൂന്നുലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസാണ്‌ ബാങ്ക്‌  ലക്ഷ്യമിടുന്നത്‌.769 ശാഖകളുമായി നാല്‌ മാസം കൊണ്ട്‌ തന്നെ ഒരുലക്ഷം കോടിയുടെ  ബിസിനസ്‌ ബാങ്ക്‌ നേടി.

ഇതിൽ 62,000 കോടി നിക്ഷേപമാണ്‌. 40,000 കോടിയുടെ വായ്‌പയും. ലാഭം 374.75 കോടിയും. ഏഴ്‌ മേഖലാ ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളിലായി 13 വായ്‌പാ വിതരണ കേന്ദ്രങ്ങളും തിരുവനന്തപുരത്ത്‌  ആസ്ഥാനവും എറണാകുളത്ത്‌ കോർപറേറ്റ്‌ ബിസിനസ്‌ ഓഫീസും  മൺവിളയിൽ നൂതന പരിശീലന കേന്ദ്രവും നാല്‌ പ്രാഥമിക സഹകരണ സംഘം വികസന സെല്ലുകളും പ്രവർത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *