കേരള ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം

Share

കൊച്ചി:കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ, മുൻ ജില്ലാ സഹകരണ ബാങ്ക്‌ ആസ്ഥാനങ്ങളിലായിരുന്നു (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ) വോട്ടെടുപ്പ്‌. മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ ജില്ലയിൽനിന്ന്‌ പ്രതിനിധിയില്ല.

എൽഡിഎഫ്‌ പ്രതിനിധികളായി അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), സാബു എബ്രഹാം (കാസർകോട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *