കേരള പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി

Share

തിരുവനന്തപുരം: വേർതിരിവുകൾക്കും ഉച്ചനീചത്വങ്ങൾക്കും അതീതമായി മലയാളിയുടെ ഒരുമയാകണം നമ്മുടെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, കേരളപ്പിറവി ദിനാശംസ നേർന്ന്‌ അദ്ദേഹം ആഹ്വാനംചെയ്‌തു. നവോത്ഥാനധാരയെ മുന്നോട്ടു കൊണ്ടുപോകണം.

ഭാഷയ്‌ക്കും സംസ്‌കാരത്തിനും സംസ്ഥാനത്തിനുംവേണ്ടി പുനരർപ്പണം ചെയ്യുന്ന സന്ദർഭമായി ഈ കേരളപ്പിറവി മനസ്സുകൊണ്ട് ആചരിക്കുന്നു‌. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പച്ചക്കറിക്കൃഷിക്കും ശുചിത്വത്തിനും സമ്പൂർണ ഭവനനിർമാണത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നവീകരണത്തിനും പ്രത്യേക  മിഷനുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

അഞ്ചുലക്ഷത്തിൽപ്പരം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് പുനരാകർഷിക്കപ്പെട്ടു, നാൽപ്പത്തയ്യായിരത്തിലധികം ക്ലാസ് മുറി ഹൈടെക്കാക്കി, രണ്ടേകാൽ ലക്ഷത്തിലധികം പേരെ ഭവന ഉടമകളാക്കി തുടങ്ങിയവ പ്രളയംമുതൽ മഹാമാരിവരെ മറികടന്ന് ഉണ്ടാക്കിയ നേട്ടങ്ങളാണ്. കേരളത്തിന്റെ ചരിത്രത്തിൽ അത് എന്നും തിളങ്ങിനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *