കേരളാ കോൺഗ്രസിന് മുഴുവൻ സീറ്റും വേണം: ജോസഫ്

Share

കോട്ടയം:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ദിശബോധമില്ലാത്ത നേതാവണ് ജോസ് കെ മാണിയെന്നും പിജെ ജോസ്ഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണം. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കെതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് സമയത്തും മുങ്ങാം. ഇവിടുന്ന് മുങ്ങി പാലായില്‍ പൊങ്ങിയാല്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് അറിയില്ല. പി.ജെ ജോസഫ് പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ വസതിയിലുള്ള ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *