കേരളത്തിൽ പച്ചക്കറികൾക്ക്
താങ്ങുവിലയായി

Share

കൊച്ചി കേരളത്തിൽ വർഷത്തിൽ  ഒരു ലക്ഷം മെട്രിക് ടൺവീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അധികമായി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാന വില പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.പുതുതായി കൃഷിയിലേക്ക് വന്നവർക്കും പരമ്പരാഗത കർഷകർക്കും അടിസ്ഥാനവില പ്രഖ്യാപനം കൈത്താങ്ങാകും. വർഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് നടപടി.

രാജ്യത്താകെ കർഷകർ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്‌ നാം കാണുന്നുണ്ട്. ഒരു ബദൽ മുന്നോട്ടുവച്ച് കാർഷിക അഭിവൃദ്ധിക്കുതകുന്ന നടപടികളുമായാണ് സർക്കാർ നാലരവർഷമായി പ്രവർത്തിക്കുന്നത്.

ഉൽപ്പന്നങ്ങൾക്ക്‌ മികച്ച വിപണി ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കും. മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, ക്യാബേജ്, ബീൻസ് തുടങ്ങി നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തി.

കൃഷിവകുപ്പിന്റെ പോർട്ടലിൽ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.രജിസ്റ്റർ ചെയ്‌ത കർഷകർ കൃഷിവകുപ്പിന്റെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വിപണിയിലേക്കും സൊസൈറ്റികളിൽ അംഗങ്ങളായവർ നിര്‍ദിഷ്ട സൊസൈറ്റികളിലേക്കും ഉൽപ്പന്നം എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *