കേരളത്തിലെ കോൺഗ്രസ്സിൽ ഗ്രൂപ്പിസം മൂർച്ഛിക്കും

Share

തുളസിത്തറ

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം കേരളത്തിലെ കോൺഗ്രസ്സിൽ ഗ്രൂപ്പിസം മൂർച്ഛിച്ചിക്കാൻ പോകുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പാർട്ടിക്ക് വിനാശകരമായ ഈ പോക്ക്.കേരളത്തിലെ കോൺഗ്രസിന്റെ ‘ഉന്നതാധികാര സമിതി’യുടെ ചെയർമാനായി ഉമ്മൻചാണ്ടിയെ ഹൈക്കമാന്റ് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് പുതിയ പ്രതിഭാസം. രമേശിനെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കരുതെന്ന INTUC സംസ്ഥാന പ്രസിഡന്റ് R.ചന്ദ്രശേഖരന്റെ പ്രസ്ഥാവന ഇതിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിപക്ഷ നേതാവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് R.ചന്ദ്രശേഖരൻ.  K.കരുണാകരനുശേഷം കേരളം കണ്ട ഏറ്റവും സമർത്ഥനായ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന ജനപക്ഷം നേതാവ് P.C.ജോർജ് MLAയുടെ പ്രസ്താവന രമേശിനെ അനുകൂലിക്കുന്നവർക്ക് ആവേശം പകരുന്നു.

കേരളത്തിലെ കോൺഗ്രസ്സിലെ ഏറ്റവും ജനപ്രിയനേതാവാണ് ഉമ്മൻചാണ്ടി. UDFലെ ഘടകകക്ഷികൾക്ക് ഏറ്റവും സ്വീകാര്യനായ നേതാവും അദ്ദേഹം തന്നെ. എന്നാൽ 57-59 ൽ ഇ.എം.എസ് ഗവൺമെന്റിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന P.T. ചാക്കോ ഒഴികെ പ്രതിപക്ഷ നേതാക്കളാണ് പിന്നീട് എല്ലായിപോഴും മുഖ്യമന്ത്രി ആയിട്ടുള്ളത്.സ്വാഭാവികമായും UDFന് ഭരണം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആവുമെന്ന് രാഷ്ട്രീയ കേരളം വിശ്വസിക്കുന്നു.

ആ ധാരണ ആകെ തകിടം മറിച്ചു കൊണ്ടാണ് മേല്‍നോട്ട സമി സമിതിയുടെ അമരക്കാരനായി ഉമ്മൻചാണ്ടിയുടെ  രംഗപ്രവേശം. മുഖ്യമന്ത്രി സ്ഥാനം  പങ്കുവെച്ചാലും അത് രമേശിനോട് കാട്ടുന്ന അനീതി ആയിരിക്കുമെന്ന് കോൺഗ്രസ്സിലെ ‘ഐ’ വിഭാഗം AK  ആന്റണിയെ അറിയിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയും രമേശും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയിതല ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്നാണ് ഇപ്പോൾ ഹൈക്കമാന്റ്  പറയുന്നത്. പരമാവധി ‘സ്വന്തം’ സ്ഥാനാർത്ഥികളെ നിർത്താൻ  ‘A ‘ ഗ്രൂപ്പിന്റെയും ‘I’ ഗ്രൂപ്പിന്റെയും ക്യാമ്പുകൾ ശ്രമിക്കും. 2016ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർക്ക് ആയിരുന്നു കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം. അതുകൊണ്ടാണ് ഉമ്മൻചാണ്ടി നേതൃസ്ഥാനത്തുനിന്ന് മാറിനിന്നത്. പരമാവധി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് മാത്രമല്ല അവരെ ജയിപ്പിച്ചെടുക്കാൻ ഉമ്മൻചാണ്ടിയുടെയും രമേശിന്റയും ക്യാമ്പ് ശ്രമിക്കും. പക്ഷെ അപകടം അതല്ല. എതിർ ക്യാമ്പിലുള്ളവരെ തോൽപ്പിക്കാനുള്ള ശ്രമവും നടക്കും.തങ്ങളുടെ നേതാവിന് ഭൂരിപക്ഷം കിട്ടാൻ വേണ്ടിയാണിത്. പരസ്പരം വെട്ടുമ്പോൾ മരിക്കുന്നത് കോൺഗ്രസ്സ് ആയിരിക്കും എന്നതാണ് ഇതിലെ അപകടം

Leave a Reply

Your email address will not be published. Required fields are marked *