Share
തലശേരി: കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരമായ ഡോ. സി.കെ. ഭാസ്കരൻ (79) അന്തരിച്ചു. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച താരമാണ് സി.കെ. ഭാസ്കരൻ എന്ന ചന്ദ്രോത്ത് കല്യാടൻ ഭാസ്കരൻ.
സിലോണിനെതിരെ 1965ലായിരുന്നു അനൗദ്യോഗികമായ ആ മത്സരം. അന്ന് സിലോണിന് (ഇന്നത്തെ ശ്രീലങ്ക) ടെസ്റ്റ് പദവി ഇല്ലാതിരുന്നു.
തലശേരിക്കാരനായ ഭാസ്കരൻ 1957 മുതൽ 1966 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 16-ാം വയസിലായിരുന്നു ഈ വലംകൈ മീഡിയം പേസർ കേരളത്തിനായി അരങ്ങേറിയത്.
1966 മുതൽ 1969വരെ മദ്രാസിനായും കളിച്ചു.
എംബിബിഎസ് പാസായ ഭാസ്കരൻ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം അമേരിക്കയിലായിരുന്നു. ഭാസ്കരന്റെ സഹോദരൻ സി.കെ. വിജനും കേരളത്തിന്റെ മുൻ താരമായിരുന്നു.